Society Today
Breaking News

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരിദ്രോഹ നയത്തിനെതിരെ  വ്യാപാരി വ്യവസായി ഏകോപന സമിതി  നടത്തുന്ന സമരത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടു മടക്കേണ്ടിവരുമെന്ന് ഹൈബി ഈഡന്‍ എം.പി. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹനയത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍  ഈ മാസം 28 ന് നടത്തുന്ന  സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ മുന്നോടിയായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബ് നയിച്ച വാഹന പ്രചരണ ജാഥയുടെ സമാപനം കലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാപാരികളുടെ വലിയ സമരമുറയായിട്ടാണ് ഈ പ്രതിഷേധത്തെ സമൂഹം കാണുന്നത്. രാഷ്ട്രീയ പ്രേരിതമായ സമരമായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച് കേരളത്തിലെ വ്യാപാര സമൂഹം അനുഭവിക്കുന്ന വേദനയാണ് ഈ  പ്രതിഷേധ സമരത്തിലൂടെ വ്യക്തമാകുന്നത്.

ഒരു പെട്ടിക്കട പോലും  ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാന സര്‍ക്കര്‍ സൃഷ്ടിച്ചിരിക്കുന്നത്. വ്യാപാര സമൂഹം മൂന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ നിതിയുക്തമാണ്. ഈ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത്  പരിഹാരം കാണേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. കര്‍ഷക സമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുകുത്തിയതു പോലെ വ്യാപര സമൂഹം നടത്തുന്ന ഈ പ്രതിഷേധ സമരത്തിനു മുന്നില്‍ സംസ്ഥാന സര്‍ക്കാരിനും മുട്ടുമടക്കേണ്ടിവരുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി. ഏകോപന സമിതി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം. സി പോള്‍സണ്‍ അധ്യക്ഷത വഹിച്ചു.കെ.എസ്.നിഷാദ്, എഡ്വേര്‍ഡ് ഫോസ്റ്റസ്, ജിമ്മി ചക്യത്ത്, എം.സി.പോള്‍സണ്‍, അഡ്വ.എ.ജെ.റിയാസ്, ജാഥാ ക്യാപ്റ്റന്‍ പി.സി.ജേക്കബ്, സി.എസ്.അജ്മല്‍, അബ്ദുള്‍ റസാഖ് , സുബൈദ നാസര്‍, ജയ പീറ്റര്‍, പ്രദീപ് ജോസ്, കെ.വി.ജോയി, ജോസ് പെട്ട, ശ്രീനാഥ് മംഗലത്ത്, കെ.എ.നാദിര്‍ഷ തുടങ്ങിയവര്‍ പ്രസംഗിച്ചു

Top